12 October, 2025 07:32:38 PM
മലപ്പുറത്ത് തനിച്ച് താമസിക്കുന്ന വയോധിക പൊള്ളലേറ്റ് മരിച്ച നിലയിൽ

മലപ്പുറം: മലപ്പുറം വട്ടക്കുളം കാന്തള്ളൂരിൽ വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തനിച്ച് താമസിക്കുന്ന ദേവകിയമ്മ( 77 )യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അടുക്കളയിൽ പൊള്ളലേറ്റ് കരിഞ്ഞ നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. സംഭവത്തിൽ ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.