04 October, 2025 09:36:46 AM
കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

കോഴിക്കോട്: കോഴിക്കോട് വെളളിപറമ്പിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. സുഹൃത്തിന് പരുക്കേറ്റു. വയനാട് സ്വദേശി മുഹമ്മദ് ഫർഹാൻ (19) ആണ് മരിച്ചത്. കോഴിക്കോട് നന്തി ദാറുസ്സലാം അറബിക് കോളേജ് വിദ്യാർത്ഥികളാണ് ഇരുവരും. ഇന്നലെ രാത്രിയാണ് അപകടമുണ്ടാകുന്നത്.