27 September, 2025 10:15:44 AM
കോഴിക്കോട് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു: രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കോഴിക്കോട് തോട്ടുമുക്കത്ത് ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ പറമ്പിലേക്ക് മറിഞ്ഞ് സൂരജ് (ചൂളാട്ടിപ്പാറ പുന്നത്തു ചെറുകാംപുറത്ത്), മുഹമ്മദ് ഷാനിദ് (ചൂളാട്ടിപ്പാറ കരിക്കാടംപൊയിൽ) എന്നിവരാണ് മരിച്ചത്. കക്കാടംപൊയിലിൽ നിന്ന് അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇവരുടെ ബൈക്ക് പറമ്പിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. രാത്രി എട്ടു മണിയ്ക്ക് ശേഷമായിരുന്നു അപകടം. ഇരുവരെയും ഉടൻ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.