22 September, 2025 11:22:10 AM


മലപ്പുറത്ത് മദ്യശാലയില്‍ മിന്നല്‍ പരിശോധന; കണക്കിൽപ്പെടാത്ത 43,430 രൂപ കണ്ടെടുത്തു



മലപ്പുറം: കൺസ്യൂമർഫെഡിൻ്റെ മദ്യശാലയിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന. മുണ്ടുപറമ്പിലെ മദ്യ വിൽപനശാലയിൽ നിന്ന് കണക്കിൽപ്പെടാത്ത 43,430 രൂപ പിടിച്ചെടുത്തു. മദ്യ കമ്പനികളുടെ ഏജൻ്റുമാരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് മിന്നൽ പരിശോധന നടത്തിയത്.

ചില മദ്യക്കമ്പനികളുടെ പ്രോഡക്റ്റുകൾ കൂടുതലായി വിൽക്കുന്നതിനായി പ്രോത്സാഹിപ്പിക്കുന്നുവെന്നും ഏജൻ്റുമാരിൽ നിന്ന് വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്നും പരാതികൾ ഉണ്ടായിരുന്നു. കൂടുതൽ പണം വാങ്ങി മൂന്ന് ലിറ്ററിലധികം മദ്യം നൽകുകയും ആ പണം ഉദ്യോ​ഗസ്ഥൻ തമ്മിൽ വീതിച്ചെടുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ ഉദ്യോ​ഗസ്ഥർക്കെതിരെ വിജിലൻസ് നടപടി ആവശ്യപ്പെട്ടു കൊണ്ട് റിപ്പോർട്ട് സമർപ്പിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K