01 December, 2025 06:11:40 PM


രാഹുൽ ഈശ്വർ സ്ഥിരം കുറ്റവാളി; കോടതി ജാമ്യാപേക്ഷ തള്ളി



തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളി. പ്രതി സ്ഥിരം കുറ്റവാളിയെന്നും , മുൻപും അതിജീവിതകളുടെ ഐഡന്റിറ്റി വ്യക്തമാക്കിയ കേസുകളുണ്ടെന്നും പ്രോസിക്യൂഷൻ. ജാമ്യം നൽകിയാൽ മറ്റ് പ്രതികളെ ഒളിവിൽ പോകാൻ സഹായിക്കുമെന്നും പ്രൊസിക്യൂഷൻ വാദിച്ചു.


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ചെന്ന കേസിൽ പ്രതി രാഹുൽ ഈശ്വറുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. തിരുവനന്തപുരം പൗഡിക്കോണത്തെ വീട്ടിൽ നിന്ന് രാഹുൽ ഈശ്വറിന്റെ ലാപ്പ്ടോപ്പ് പിടിച്ചെടുത്തു.


രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചു ഇനിയും വീഡിയോകൾ ചെയ്യുമെന്നാണ് രാഹുൽ ഈശ്വർ വെല്ലുവിളിച്ചിരുന്നു. ഇതേ കേസിൽ നാലാം പ്രതിയായ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ മുൻ‌കൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K