06 September, 2025 05:31:44 PM
ആറന്മുളയിൽ സ്ത്രീ ആറ്റിൽ ചാടി മരിച്ചു

പത്തനംതിട്ട: ആറന്മുളയിൽ സ്ത്രീ മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് സ്ത്രീ പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്തുനിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയതിന് പിന്നാലെ യുവതിയെ കണ്ടെത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് ഇവർ ആറ്റിലേക്ക് ചാടിയത്. ആളാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.