30 August, 2025 09:47:00 AM


പത്തനംതിട്ടയിൽ എസ്ഐ തൂങ്ങി മരിച്ച നിലയിൽ



പത്തനംതിട്ട: പൊലീസ് ബറ്റാലിയന്‍ ക്യാമ്പില്‍ സബ് ഇന്‍സ്‌പെക്ടറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സബ് ഇന്‍സ്‌പെക്ടര്‍ കുഞ്ഞുമോനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്‍പത്തിയൊന്ന് വയസായിരുന്നു. പത്തനംതിട്ട അടൂര്‍ കേരള ആംമ്ഡ് പൊലീസ് മൂന്നാം ബറ്റാലിയനിലെ ഉദ്യോഗസ്ഥനായിരുന്നു. ക്വാര്‍ട്ടേഴ്‌സിന് പിന്നിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു ഇദ്ദേഹത്തെ കണ്ടെത്തിയത്. ഭാര്യയോടൊപ്പമായിരുന്നു ഇദ്ദേഹം ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞിരുന്നത്. കുഞ്ഞുമോന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K