26 August, 2025 03:25:50 PM
പത്തനംതിട്ട കല്ലറക്കടവിൽ രണ്ട് സ്കൂൾ വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് സ്കൂൾ വിദ്യാര്‍ഥികളെ കാണാതായി. മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥികളായ അജ്‌സല്‍, നബീല്‍ എന്നിവരാണ് കല്ലറകടവ് അച്ചൻകോവിലാറ്റിൽ ഒഴുക്കില്‍പ്പെട്ടത്. ഓണ പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ കടവില്‍ പോയതായിരുന്നു. ഉച്ചക്ക് രണ്ടോടെയാണ് സംഭവം. നാട്ടുകാരും അഗ്നിരക്ഷാസേനയും തിരച്ചില്‍ ഊര്‍ജിതമാക്കി.