26 August, 2025 12:37:00 PM
ചേർത്തലയിൽ കിടപ്പു രോഗിയായ അച്ഛന് ക്രൂരമർദനം; മക്കൾ അറസ്റ്റിൽ

ചേര്‍ത്തല: കിടപ്പുരോഗിയായ അച്ഛനെ മദ്യലഹരിയില്‍ ക്രൂരമായി മര്‍ദിച്ച ഇരട്ടകളായ മക്കള്‍ അറസ്റ്റില്‍. പട്ടണക്കാട് എട്ടാംവാര്‍ഡ് കായിപ്പള്ളിച്ചിറ(ചന്ദ്രനിവാസ്) അഖില്‍ ചന്ദ്രന്‍(30), നിഖില്‍ ചന്ദ്രന്‍(30) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി പത്തേമുക്കാലോടെയാണു സംഭവം.
അഖില്‍, പിതാവായ ചന്ദ്രശേഖരന്‍നായരുടെ(75) തലയ്ക്കടിക്കുകയും കഴുത്തു ഞെരിക്കുകയും പിടിച്ചുലയ്ക്കുകയും ചെയ്തു. നിര്‍ദേശങ്ങള്‍ നല്‍കി നിഖില്‍ ആ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. അക്രമത്തിനിടെ ഇരുവരും സന്തോഷം പങ്കുവെക്കുന്നതായും ദൃശ്യത്തിലുണ്ട്. അമ്മ നോക്കിയിരിക്കേയാണു മര്‍ദനം.
അക്രമം ചിത്രീകരിച്ചതിനും പ്രോത്സാഹിപ്പിച്ചതിനുമാണ് നിഖിലിനെതിരേ കേസ്. മാതാപിതാക്കളെ സംരക്ഷിക്കേണ്ട മക്കള്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതടക്കം അഞ്ചു വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. അമിതമായി മദ്യപിക്കുന്ന ഇരുവരും മാതാപിതാക്കളെ ഉപദ്രവിക്കുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു. അമിതമായി മദ്യപിക്കുന്ന ഇരുവരും മാതാപിതാക്കളെ ഉപദ്രവിക്കുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു. അച്ഛനെ മര്‍ദിച്ചതിന് 2023-ലും പോലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരുന്നു.