09 August, 2025 03:48:20 PM
പത്തനംതിട്ടയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം

പത്തനംതിട്ട: അടൂര്‍ ഇളമണ്ണൂരില്‍ ഉണ്ടായ വാഹനപകടത്തിൽ ഒരു സ്ത്രീയ്ക്ക് ദാരുണാന്ത്യം. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തമിഴ്‌നാട്ടില്‍ നിന്നുള്ള കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ ഉണ്ടായിരുന്ന സ്ത്രീയാണ് അപകടത്തിൽ മരിച്ചത്. സംഭവത്തിൽ കാറില്‍ ഉണ്ടായിരുന്ന് മറ്റ് മൂന്നു പേര്‍ക്ക് പരുക്കേറ്റു. തിരുച്ചെന്തൂര്‍ സ്വദേശിനിയായ 63 വയസുകാരിയാണ് മരിച്ചത്. ഇവരുടെ ബന്ധുക്കളായ രാമകൃഷ്ണന്‍ ഭാര്യ കൃഷ്ണവേണി മകന്‍ കസ്തൂരി രാജന്‍ എന്നിവര്‍ക്കാണ് പരുക്ക്. അതേസമയം പരുക്കേറ്റ മൂന്നു പേരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.