04 August, 2025 07:36:22 PM


നിർമ്മാണത്തിലുള്ള പാലത്തിന്‍റെ സ്പാൻ ഇളകി വീണ് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം



ആലപ്പുഴ: ആലപ്പുഴ മാവേലിക്കര കീച്ചേരി കടവിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്‍റെ സ്പാൻ ഇളകി വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. അച്ചൻകോവിലാറ്റിൽ കാണാതായ രണ്ട് തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. തൃക്കുന്നപ്പുഴ സ്വദേശി ബിനു (42), മാവേലിക്കര കല്ലുമല സ്വദേശി രാഘവ് കാര്‍ത്തിക്(24) എന്നിവരാണ് മരിച്ചത്. 

ഏഴ് തൊഴിലാളികളായിരുന്നു പാല നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നത്. വാർക്കുന്നതിനിടെയാണ് അപകടം. അച്ചൻകോവിലാറിന് കുറുകെ ചെന്നിത്തല ചെട്ടികുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിൻ്റെ തട്ടാണ് തകർന്ന് നദിയിൽ വീണത്.  മന്ത്രി സജി ചെറിയാൻ അപകട സ്ഥലത്തെത്തി.അച്ചൻകോവിൽ ആറിലെ ശക്തമായ അടിയൊഴുക്കിൽ തൂണുകളുടെ ബലം നഷ്ടപ്പെട്ടതാവാം അപകടകാരണമെന്ന് മന്ത്രി വ്യക്തമാക്കി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K