31 July, 2025 01:07:50 PM
പത്തനംതിട്ടയിൽ പതിനാറുകാരി ഗർഭിണിയായി; സഹപാഠിക്കെതിരെ കേസെടുത്തു

പത്തനംതിട്ട: പത്തനംതിട്ടയിൽ പതിനാറുകാരി ഗർഭിണിയായി. സഹപാഠിയാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയത്. സംഭവത്തിൽ പെൺകുട്ടിയുൂടെ സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തു. പെൺകുട്ടി ആറ് മാസം ഗർഭിണിയാണെന്നാണ് വിവരം. വിദ്യാർത്ഥിനി പഠിക്കാൻ താൽപ്പര്യം കാണിക്കാതിരുന്നതോടെ അധ്യാപകർ ശ്രദ്ധിക്കുകയായിരുന്നു. ഇതിനു പിന്നാലെ പെൺകുട്ടി ക്ലാസിൽ വരാതിരുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അധ്യാപകർ പെൺകുട്ടിയെ കൗൺസിലിംഗിനായി ചൈൽഡ് ലൈനിലേക്ക് റഫർ ചെയ്യുകയായിരുന്നു. കൗൺസിലിംഗിനിടെയാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. പിന്നീട് സിഡബ്ല്യുസി വിദ്യാർത്ഥിനിയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നിയമനടപടികൾക്കായി പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി.