29 July, 2025 11:37:34 AM


വിവാഹം കഴിഞ്ഞ് നാലാം ദിവസം സ്വർണവും പണവുമായി മുങ്ങി; തട്ടിപ്പുകാരി പിടിയിൽ



ആലപ്പുഴ: വിവാഹത്തിന്റെ നാലാംനാള്‍ ഭര്‍ത്തൃവീട്ടില്‍നിന്ന് പണവും സ്വര്‍ണമാലയും പെർഫ്യൂമുകളുമായി മുങ്ങിയ യുവതി അറസ്റ്റില്‍. നിരവധി വിവാഹത്തട്ടിപ്പു കേസുകളില്‍ പ്രതിയായ പാലക്കാട് അനങ്ങനടി അമ്പലവട്ടം ഭാഗത്ത് അമ്പലപ്പള്ളിയില്‍ ശാലിനി (40) ആണ് പിടിയിലായത്. ചെറിയനാട് സ്വദേശിയാണ് ഒടുവിലായി കബളിപ്പിക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്.

പരാതിക്കാരിയുടെ മകന്റെ പുനര്‍വിവാഹത്തിന് നല്‍കിയ പരസ്യത്തിലെ ഫോൺ നമ്പരിലൂടെയാണ് ശാലിനി ചെറിയനാട്ടെ കുടുംബവുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന്, ഒറ്റപ്പാലത്തെ വീട്ടില്‍ പെണ്ണുകാണലിനെത്തിയ പരാതിക്കാരിക്കും മകനുമൊപ്പം ശാലിനിയും അന്നുതന്നെ ചെറിയനാട്ടേക്കു പോന്നു. തൊട്ടടുത്ത ദിവസമായ ജനുവരി 20ന് കല്യാണവും നടന്നു.

കൊട്ടാരക്കര സ്വദേശിനിയായ യുവതി ഏറെ നാളായി അനങ്ങനടി ഭാഗത്ത് വീടുവാങ്ങി താമസമാക്കിയതാണ്. അരൂരില്‍ വീട് വാടകയ്‌ക്കെടുത്ത് വൈക്കം സ്വദേശിയോടൊപ്പം കഴിയുന്നതിനിടയിലാണ് പിടിയിലായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K