13 July, 2025 02:01:16 PM
കടം വാങ്ങിയ പണം തിരികെ ചോദിച്ച ബന്ധുവിനെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു

പത്തനംതിട്ട: ഏനാത്തിൽ കടം വാങ്ങിയ പണം തിരികെച്ചോദിച്ച ബന്ധുവിനെ വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ.തുവയൂര്‍ തെക്ക് പാണ്ടിമലപ്പുറം നന്ദുഭവനില്‍ വൈഷ്ണവിനെയാണ്(23) ഏനാത്ത് പോലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ ബന്ധുവും അയൽവാസിയുമായ പുത്തന്‍പുരയില്‍ വീട്ടില്‍ ഹരിഹരനാണ് (43) വെട്ടേറ്റത്. രണ്ടാഴ്ച മുമ്പാണ് വൈഷ്ണവ് ഹരിഹരന്റെ കയ്യിൽ നിന്ന് പണം വാങ്ങിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ മദ്യപിച്ചെത്തിയ വെഷ്ണവ് ഹരിഹരന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത ഹരിഹരന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. പരിക്കേറ്റ ഹരിഹരനെ ഉടൻതന്നെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനടുത്തുനിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.