11 July, 2025 04:02:43 PM
മന്ത്രി അബ്ദുറഹിമാന്‍റെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കായിക മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് അസിസ്റ്റന്റ് ബിജുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഹരിഹര്‍ നഗറിലെ ക്വാട്ടേഴ്‌സിലാണ് ബിജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇരുപത്തിയാറുകാരനായ ബിജു ഇന്ന് രാവിലെ ഓഫീസില്‍ എത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അടുക്കളയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇന്നലെയും ബിജു ഓഫീസിലെത്തിയിരുന്നു. 2021 മുതല്‍ മന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്ത് വരികയായിരുന്നു. സ്വയം ജീവനൊടുക്കിയതാണ് എന്നാണ് പ്രാഥമിക നിഗമനം. എന്തെങ്കിലും ദുരൂഹതകളുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്.