08 July, 2025 12:59:26 PM


കോഴിക്കോട് കാട്ടാനയിറങ്ങി; വീട്ടുമുറ്റത്തു നിർത്തിയിട്ട ജീപ്പ് കുത്തിമറിച്ചു



കോഴിക്കോട് : തിരുവമ്പാടി കക്കാടംപൊയില്‍ പീടികപ്പാറ തേനരുവിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ജീപ്പ് കാട്ടാന കുത്തിമറിച്ചിട്ടു. ഏറ്റുമാനൂര്‍ സ്വദേശി അവറാച്ചന്റെ വീട്ടുമുറ്റത്ത് നിർത്തിയിരുന്ന ജീപ്പാണ് കാട്ടാന കുത്തിമറിച്ചത്. വീട്ടുമുറ്റത്ത് കാട്ടാന എത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. തേനരുവി എസ്റ്റേറ്റിനടുത്ത് കുറച്ചു ദിവസങ്ങളായി ഈ കാട്ടാനയെ കാണുന്നുണ്ടെന്നും പലയിടങ്ങളിലെയും കൃഷി നശിപ്പിച്ചതായും നാട്ടുകാര്‍ പരാതിപ്പെട്ടു. ഇക്കാര്യം വനംവകുപ്പിനെയും പഞ്ചായത്ത് അധികൃതരെയും അറിയിച്ചിട്ടും ആനയെ കാട്ടിലേക്കു തുരത്തുന്നതിനുള്ള നടപടി ഉണ്ടായില്ലെന്നും ആരോപണമുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ആർആർടി ടീം എത്തിയാണ് ജീപ്പ് പൂർവസ്ഥിതിയിലാക്കിയത്.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 922