07 July, 2025 08:10:27 PM


പത്തനംതിട്ടയിൽ പാറമടയിൽ കല്ലിടിഞ്ഞ് വീണ് അപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി



കോന്നി: പത്തനംതിട്ട പയ്യനാമണ്‍ ചെങ്കുളം പാറമടയില്‍ പാറ അടര്‍ന്ന് വീണ് അപകടം. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്. ഹിറ്റാച്ചി ഉപയോഗിച്ച് പാറ നീക്കം ചെയ്യുന്നതിനിടിയിലായിരുന്നു അപകടം. ഹിറ്റാച്ചി ഓപ്പറേറ്ററും ഹെൽപ്പറുമാണ് കുടുങ്ങി കിടന്നത്. ഹിറ്റാച്ചി പൂര്‍ണമായും തകര്‍ന്നു. ‍‍

സംഭവത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വലിയ പാറക്കല്ല് മാറ്റിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് മണിക്കൂറിന് ശേഷമാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. അപകടത്തില്‍പ്പെട്ട ഹിറ്റാച്ചിയുടെ അടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 

മറ്റൊരാൾ മുകളില്‍ വീണ കല്ലുകള്‍ക്കിടയിലാണുള്ളത്. എന്നാല്‍ ഇവിടേക്ക് എത്തപ്പെടാന്‍ പ്രയാസമാണ്. അതുകൊണ്ട് തന്നെ വിദഗ്ദരായ രക്ഷാപ്രവര്‍ത്തകരെ ഉപയോഗിച്ച് മാത്രമേ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുകയുള്ളു. പാറ വീഴുന്നത് തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി.

അകപ്പെട്ടവരില്‍ ഒരാള്‍ ജാര്‍ഖണ്ഡ് സ്വദേശിയും മറ്റൊരാള്‍ ഒറീസ സ്വദേശിയുമാണ്. അജയ് രാജ്, മഹാദേവ് പ്രധാന്‍ എന്നിവരായിരുന്നു അപകടത്തില്‍പ്പെട്ടത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 939