06 July, 2025 11:27:58 AM
ആലപ്പുഴയില്‍ കാർ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം; ഭാര്യക്ക് ഗുരുതര പരിക്ക്

ആലപ്പുഴ: കാർ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ പവർഹൗസ് വാർഡ് സ്വദേശി വാഹിദ് (43) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ സെലീന ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആലപ്പുഴ വെള്ളക്കിണർ ജംഗ്ഷന് സമീപത്ത് വെച്ച് ഇന്നലെ രാത്രി 11.45 ഓടെയായിരുന്നു അപകടം.
വഴിച്ചേരിയിൽ തട്ടുകട നടത്തുകയായിരുന്നു ഇരുവരും. കട അടച്ചശേഷം ബെെക്കിൽ ജനറൽ ആശുപത്രി ജംഗ്ഷനിലെ പമ്പിൽ പെട്രോൾ നിറയ്ക്കാൻ പോയി തിരിച്ചുവരുന്ന വഴിയാണ് അപകടമുണ്ടായത്. പരിക്കേറ്റയുടനെ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ ആറ് മണിയോടെ വാഹിദ് മരണപ്പെട്ടു.