05 July, 2025 04:43:04 PM


മുന്‍ വൈരാഗ്യം; ചെങ്ങന്നൂരില്‍ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറിന് തീയിട്ട യുവാവ് പിടിയില്‍



ചെങ്ങന്നൂര്‍: വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ രാത്രിയില്‍ തീയിട്ടയാളെ പോലീസ് പിടികൂടി. മുളക്കുഴ സ്വദേശി അനൂപ് (37) ആണ് പിടിയിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മുന്‍ വൈരാഗ്യമാണ് അക്രമം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന.

വെള്ളിയാഴ്ച പുലര്‍ച്ചേ റെയില്‍വേ സ്റ്റേഷന് പിന്നില്‍ തിട്ടമേല്‍ കോണത്തേത്ത് രാജമ്മയുടെ വീട്ടമുറ്റത്തെ കാറാണ് കത്തിച്ചത്. കാറിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച് കിടപ്പു മുറിയിലേക്കും തീ പടര്‍ന്നു. മുറിയിലെ കട്ടില്‍, മെത്ത, സീലിങ് എന്നിവ കത്തിനശിച്ചു. അഗ്‌നിരക്ഷാസേനയെത്തി തീയണച്ചു. രാജമ്മയുടെ വിദേശത്തുള്ള മകള്‍ കവിതയുടെ പേരിലുള്ളതാണ് കാര്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 934