02 July, 2025 11:02:26 AM


കോന്നി ആനക്കൂട്ടിലെ കുട്ടിയാന കൊച്ചയ്യപ്പൻ ചരിഞ്ഞു



കോന്നി: കോന്നി ആനക്കൂട്ടിലെ കുട്ടിയാന കൊച്ചയ്യപ്പൻ ചരിഞ്ഞു. ഇന്ന് രാവിലെ ആറരയോടെയാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടത്. അഞ്ച് വയസായിരുന്നു കുട്ടിയാനയുടെ പ്രായം. അസുഖബാധിതനായിരുന്നില്ലെന്നും പൊസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കുമെന്നും കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ കോറി അറിയിച്ചു. രാവിലെ ആനയെ താമസിപ്പിച്ചിരുന്ന സ്ഥലത്ത് തന്നെ ചരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. 2021 ആ​ഗസ്ത് 19ന് റാന്നി ഡിവിഷൻ ​ഗൂഡ്രിക്കൽ റെയ്ഞ്ച് കൊച്ചാണ്ടി കിളിയെറിഞ്ഞാൻകല്ല് ഭാ​ഗത്തുനിന്നുമാണ് കൊച്ചയപ്പനെ ലഭിച്ചത്. അപ്പോൾ കൊച്ചയ്യപ്പന് ഡോക്ടർ കണക്കാക്കിയ ഏകദേശ പ്രായം ഒരു വയസായിരുന്നു. 2021 സെപ്തംബറിലാണ് കോന്നി ആനക്കൂട്ടിലേക്ക് കൊച്ചയ്യപ്പനെ എത്തിച്ചത്. വൈറസ് ബാധയാണ് മരണ കാരണമെന്നാണ് സംശയം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K