30 June, 2025 10:05:04 PM
ചെങ്ങന്നൂരിനടുത്ത് റെയിൽവേ ട്രാക്കില്‍ മരം കടപുഴകി വീണു

ആലപ്പുഴ: റെയിൽവേ വൈദ്യുതി ലൈനിനു മുകളിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയിലാണ് മരം വീണത്. മഠത്തുപടി ലെവൽ ക്രോസിനു സമീപത്ത് വൈകീട്ട് 6.40നാണ് സംഭവം. അഞ്ച് ട്രെയിനുകള്‍ വൈകിയോടുമെന്നാണ് വിവരം. നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസ്, തിരുവനന്തപുരം നോര്‍ത്ത്-യശ്വന്ത്പൂര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, തിരുവനന്തപുരം- എറണാകുളം ജങ്ഷന്‍ എക്‌സ്പ്രസ്, തിരുവനന്തപുരം നോര്‍ത്ത്- മംഗളൂരു ജങ്ഷന്‍ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ വൈകുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്.