27 June, 2025 10:05:28 AM
പൊങ്ങുവള്ളത്തില്‍ കടലില്‍ പോയ തൊഴിലാളിയെ കാണാതായി

ആലപ്പുഴ: അമ്പലപ്പുഴ പുന്നപ്ര പറവൂര്‍ തീരത്തുനിന്ന് പൊങ്ങുവള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയ മത്സ്യതൊഴിലാളിയെ കാണാതായി. പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ പറവൂര്‍ ചാണിയില്‍ സ്റ്റീഫനെയാണ് (റോക്കി-56) കാണാതായത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇദ്ദേഹം മത്സ്യബന്ധനത്തിന് പോയത്. ശക്തമായ തിരമാലയില്‍പ്പെട്ടതായാണ് സംശയം. പുന്നപ്ര പോലീസ്, നാട്ടുകാര്‍, മത്സ്യ തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്റ്റീഫനായി തിരച്ചില്‍ തുടരുന്നു.