26 June, 2025 09:48:52 AM


ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു; യുവാവ് സഞ്ചരിച്ച ജീപ്പ് തോട്ടിൽ വീണു



ആലപ്പുഴ: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത യുവാവിന്റെ ജീപ്പ് തോട്ടിലേക്ക് വീണു. കോതമംഗലത്ത് നിന്നും പുന്നമട ഭാഗത്തേയ്ക്കുള്ള യാത്രക്കിടെയാണ് ജീപ്പ് തോട്ടിലേക്ക് വീണത്. ഓടിക്കൂടിയ നാട്ടുകാര്‍ യുവാവിനെ കരയ്ക്കുകയറ്റി. ബുധനാഴ്ച രാത്രി എടത്വ കൊച്ചമ്മനത്തായിരുന്നു സംഭവം.

ആയുര്‍വേദ ചികിത്സയുമായി ബന്ധപ്പെട്ടാണ് യുവാവ് പുന്നമട ഭാഗത്തേയ്ക്ക് എത്തിയത്. എം സി റോഡില്‍ നിന്ന് പൊടിയാടി വഴി അമ്പലപ്പുഴ ഭാഗത്തേയ്‌ക്കെത്തിയപ്പോള്‍ കൊച്ചമ്മനം റോഡിലേക്ക് നീങ്ങാന്‍ ഗൂഗിള്‍ മാപ്പ് നിര്‍ദേശം നല്‍കി. ഇട റോഡിലൂടെ സഞ്ചരിച്ചെത്തിയ ജീപ്പ് തോട്ടില്‍ വീഴുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K