25 June, 2025 09:41:36 AM
ആലപ്പുഴയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ ബീച്ച് വാർഡിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചിറപറമ്പിൽ മായ(37) ആണ് മരിച്ചത്. വീടിന് സമീപത്തെ തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം മുൻപ് മായയെ കാണാതെയായിരുന്നു. അതേസമയം മായ അപസ്മാര രോഗിയാണെന്നാണ് ബന്ധുക്കൾ പറഞ്ഞത്. പൊലീസ് സ്ഥലത്തെത്തി.