24 June, 2025 10:22:33 AM
തിരുവല്ലയില്‍ മദ്യപിച്ച് വാഹനമോടിച്ച സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ

തിരുവല്ല: മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ പിടിയിലായി. തിരുവല്ലയിലെ മുത്തൂരിൽ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് മുത്തൂർ ക്രൈസ്റ്റ് സെൻട്രൽ സ്കൂളിലെ ഡ്രൈവർ കോഴിക്കോട് സ്വദേശി വിപിനെ പിടികൂടിയത്. ഇന്ന് രാവിലെ എട്ടരയോടെ എം സി റോഡിൽ രാമൻചിറയിലെ പെട്രോൾ പമ്പിന് സമീപമാണ് പരിശോധന നടത്തിയത്. വിദ്യാർഥികളുമായി സ്കൂളിലേക്ക് പോകുകയായിരുന്നു. ഡ്രൈവറെ തിരുവല്ല പോലീസ് കസ്റ്റഡിയിൽ എടുത്തു. വിദ്യാർഥികളെ മറ്റൊരു ബസിൽ സ്കൂളിലേക്ക് കൊണ്ടുപോയി.