23 June, 2025 04:31:34 PM


ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തി തുറന്ന് പണം മോഷ്ടിച്ച സംഭവം; മൂന്ന് പേര്‍ പിടിയില്‍



പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് പ​ണം മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ പി​ടി​യി​ൽ. ആല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി ചെ​റു​വേ​ലി​ൽ അ​ഷ്ക​റി​നെ​യും സം​ഘ​ത്തെ​യു​മാ​ണ് ഏ​നാ​ത്ത് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പിടിയിലായ പ്രതികളിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരായതിനാൽ ജു​വ​നൈ​ൽ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ച്ചു. മോഷണത്തിന് മുൻപ് ഇവർ പ്രദേശത്തെ വൈ​ദ്യു​തി ബ​ന്ധം വിച്ഛേദിച്ചിരുന്നു. തുടർന്നാണ് പു​തു​ശ്ശേ​രി​ഭാ​ഗം മാ​യാ​യ​ക്ഷി​ക്കാ​വ് ദേ​വീ ക്ഷേ​ത്ര​ത്തി​ന്​ മു​ന്നി​ലെ കാ​ണി​ക്ക വ​ഞ്ചി​ ഇവർ കുത്തിത്തുറന്ന് മോഷണം നടത്തിയത്. തെ​ളി​വെ​ടു​പ്പി​നു​ശേ​ഷം പ്രധാന പ്രതി അ​ഷ്ക​റി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K