30 April, 2025 12:41:02 PM
പത്തനംതിട്ടയിൽ ലോഡ്ജിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ടയിൽ ലോഡ്ജിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഏഴംകുളം സ്വദേശി ജോൺ പി ജേക്കബ് ആണ് മരിച്ചത്. ലോഡ്ജ് മുറി അകത്തുനിന്നും അടച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. ലോഡ്ജ് ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് ഇയാളെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം മരണത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസ് അറിയിച്ചു.