29 April, 2025 08:54:03 AM
ദോശക്കല്ല് മിനുസപ്പെടുത്തുന്നതിനിടെ തീപ്പൊരി വീണ് പടക്കകട കത്തി; ഒരാള്‍ക്ക് പൊള്ളലേറ്റു

കോഴഞ്ചേരി: പത്തനംതിട്ട കോഴഞ്ചേരി നഗരത്തിലെ പടക്കകടയിൽ തീപിടുത്തം. സമീപത്തെ ഹോട്ടൽ ജീവനക്കാരൻ ദോശക്കല്ല് മിനുസപ്പെടുത്തുന്നതിനിടെ തീപ്പൊരി വീണാണ് പടക്ക കട കത്തിയത്. ഹോട്ടൽ ജീവനക്കാരൻ വിനോദിന് (50) പൊള്ളലേറ്റു. ഇന്നലെ വൈകിട്ട് മൂന്നരയോടെ ജില്ലാ ആശുപത്രി റോഡിൽ ബസ് സ്റ്റാൻഡിനു സമീപമുള്ള കോഴഞ്ചേരി സ്വദേശിയുടെ സ്ഥാപനത്തിലാണ് അപകടം. വിനോദ് കടയ്ക്കുള്ളിലിരുന്നു ദോശക്കല്ലിൽ കത്തി രാകുന്നതിനിടെ തീപ്പൊരി തെറിച്ചു വീണാണ് പടക്കത്തിനു തീ പിടിച്ചത്.