18 January, 2024 10:50:24 AM
തിരുവല്ലയിൽ ടീച്ചേഴ്സ് ട്രെയിനിങ് കോളേജ് ഹോസ്റ്റലിൽ വിദ്യാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

പത്തനംതിട്ട: തിരുവല്ല സർക്കാർ ടീച്ചേഴ്സ് ട്രെയിനിങ് കോളേജ് ഹോസ്റ്റലിൽ വിദ്യാർഥി ആത്മഹത്യാ ശ്രമം നടത്തി. ഗുരുതരാവസ്ഥയിലായ വിദ്യാർഥിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മലയാളം വിഭാഗത്തിലെ അധ്യാപികയ്ക്ക് എതിരെ ഇവിടെ വിദ്യാർഥികൾ സമരത്തിൽ ആയിരുന്നു. അധ്യാപികയുമായുളള തർക്കമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന. 
                                
                                        


