19 October, 2024 02:06:36 PM
സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; പോളിടെക്നിക് വിദ്യാർഥി മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു. ഹരിപ്പാട് ചെറുതന സ്വദേശി സഞ്ജു (21)വാണ് മരിച്ചത്. ഇന്ന് രാവിലെ വളഞ്ഞവഴി ജംഗ്ഷനിലായിരുന്നു അപകടം. പുന്നപ്ര കാർമൽ കോളേജിലെ വിദ്യാർത്ഥിയാണ് സഞ്ജു.  കോളേജിലേക്ക് പോകുമ്പോഴായിരുന്നു അപകടം. റോഡിന്‍റെ ശോചനീയാവസ്ഥ കാരണം പ്രദേശത്ത് അപകടം പതിവാണെന്ന് നാട്ടുകാർ പറയുന്നു.   
                                
                                        


