30 August, 2024 05:17:06 PM
അരൂർ ദേശീയപാതയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വീട്ടമ്മ ബസിടിച്ച് മരിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ അരൂർ ദേശീയ പാതയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വീട്ടമ്മ ബസിടിച്ചു മരിച്ചു. എഴുപുന്ന സ്വദേശി മല്ലിക അജയനാണ് (58) ആണ് മരിച്ചത്. തിരുവാതിര എന്ന സ്വകാര്യബസിന് അടിയിൽ പെട്ടാണ് അപകടമുണ്ടായത്. ബസിനടിയിലേക്ക് വീണ വീട്ടമ്മയുടെ ശരീരത്തിലൂടെ ബസിന്റെ രണ്ട് ടയറുകളും കയറിയിറങ്ങി. 
                                
                                        


