26 July, 2024 01:40:44 PM
ആലപ്പുഴയിൽ രോഗിയുമായി പോയ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് അപകടം; രോഗി മരിച്ചു

ആലപ്പുഴ: രോഗിയുമായി പോയ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു രോഗി മരിച്ചു. ദേശീയപാതയിൽ ചേർത്തല എസ്എൻ കോളജിനടുത്താണ് അപകടം. എസ്എൽ പുരം കളത്തിൽ ഉദയനാണു (64) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്നുപേർക്കു പരിക്കുണ്ട്. ആലപ്പുഴയിലേക്കു പോയ കാറും ചേർത്തലയിലേക്കു പോയ ആംബുലൻസുമാണു കൂട്ടിയിടിച്ചത്. പരിക്കേറ്റ രതീഷ്, ശ്രീക്കുട്ടൻ എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.
                                
                                        


