28 February, 2024 04:50:51 PM
മാവേലിക്കരയിൽ വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ

ആലപ്പുഴ: മാവേലിക്കരയിൽ യുവതിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ. പുനലൂർ സ്വദേശി സജി എബ്രഹാമാണ് (64) അറസ്റ്റിലായത്. ഐപിസി സഭയുടെ മറ്റം ചര്‍ച്ചിലെ പാസ്റ്ററാണ് പിടിയിലായ സജി എബ്രഹാം. ജനുവരി 14നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പൊലീസ് മേധാവിയേയും ഹൈക്കോടതിയേയും സമീപിച്ചതിനു പിന്നാലെയാണ് പാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തത്. 
ചർച്ചിനു സമീപത്ത് ജോലിക്കെത്തിയ യുവതിയെ സജി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. വിവരം യുവതി ഭർത്താവിനെ അറിയിക്കുകയും തുടർന്ന് മാവേലിക്കര പൊലീസിൽ പരാതി നൽകി. പരാതിയ്ക്ക് പിന്നാലെ വിശദമായ മൊഴി നൽകിയിട്ടും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. തുടർന്ന് പൊലീസ് മേധാവിയേയും ഹൈക്കോടതിയേയും സമീപിച്ചു. പിന്നാലെയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
                                
                                        


