21 February, 2024 05:40:00 PM
പന്തളത്ത് ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിനു തീപിടിച്ചു

പത്തനംതിട്ട: ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിനു തീപിടിച്ചു. എം സി റോഡിൽ പന്തളം കുരമ്പാലക്കും പറന്തലിനും ഇടയിലാണ് സംഭവം. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണെന്നാണ് സംശയം.
യാത്രക്കാരായ രാഹുൽ, അതുൽ എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓടുന്നതിനിടയിൽ വാഹനത്തിൽ നിന്നും പുക ഉയരുന്നതു കണ്ട് നിർത്തി മാറിയതിനാൽ രക്ഷപ്പെട്ടു.
അടൂരിൽ നിന്നും ഫയർ ഫേഴ്സ് എത്തിയാണ് തീ കെടുത്തിയത്.  സ്കൂട്ടർ പൂർണമായും കത്തി നശിച്ചു.
                                
                                        


