16 December, 2025 09:12:10 AM


വടശ്ശേരിക്കരയിൽ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു: ഒരാളുടെ കാല് അറ്റുപോയി



പത്തനംതിട്ട: വടശ്ശേരിക്കരയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച ബസ് ആണ് മറിഞ്ഞത്. പരിക്കേറ്റ നാലുപേരെ റാന്നിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു. ബസ് കാലിലേക്ക് വീണ് ഒരാളുടെ കാൽ അറ്റുപോയി. 49 പേരാണ് ബസിലുണ്ടായിരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 927