11 December, 2025 12:05:32 PM
മാവേലിക്കരയിൽ തോട്ടിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി

മാവേലിക്കര: മാവേലിക്കരയിൽ തോട്ടിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. മിൽക്ക് സൊസൈറ്റിക്ക് അടുത്താണ് മൃതദേഹം കണ്ടെത്തിയത്. സൈക്കിളിൽ വന്നയാൾ സ്ലാബ് ഇല്ലാത്ത ഭാഗത്ത് കൂടി തോട്ടിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സൈക്കിൾ തോടിന്റെ കരയിൽ മറിഞ്ഞുവീണ നിലയിലായിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.




