09 December, 2025 04:22:53 PM
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരിക്ക്

പത്തനംതിട്ട: പമ്പയിൽ കെഎസ്ആർടിസി ബസ് കൂട്ടിയിടിച്ച് അപകടം. 30 ലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചക്കുപാലത്തിന് സമീപത്താണ് അപകടം. അപകടത്തിൽ കെഎസ്ആർടിസി ബസിന്റെ ഒരു വശം പൂർണമായി തകർന്നു. ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും നിലക്കലിലേക്ക് വന്ന ബസുമാണ് അപകടത്തിൽപെട്ടത്.
ഒരു ബസിൽ തീർത്ഥാടകരടക്കം 48 പേരും അടുത്ത ബസിൽ 45 പേരുമാണ് ഉണ്ടായിരുന്നത്. ഉച്ചസമയത്തായിരുന്നതിനാൽ ഡ്യൂട്ട് മാറുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി ജീവനക്കാരും ബസിലുണ്ടായിരുന്നു. ചക്കുപാലത്തിൽ വെച്ചാണ് ബസ് കൂട്ടിയിടിച്ചത്. പത്ത് വയസുള്ള കുട്ടി ഉൾപ്പെടെ 9 പേരെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. 30 പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. പരിക്കേറ്റ ബാക്കിയുള്ളവരെ പമ്പയിലും നിലക്കലിലുമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




