27 November, 2025 09:14:14 PM
ചെങ്ങന്നൂരിൽ കോളേജ് ബസിൻ്റെ എഞ്ചിൻ പൊട്ടിത്തെറിച്ചു; മെക്കാനിക്കിന് ദാരുണാന്ത്യം

പത്തനംതിട്ട: ചെങ്ങന്നൂരില്‍ ബസിന്റെ എഞ്ചിന്‍ പൊട്ടിത്തെറിച്ച് മെക്കാനിക് മരിച്ചു. ചങ്ങനാശ്ശേരി സ്വദേശി കുഞ്ഞുമോന്‍(61) ആണ് മരിച്ചത്. കോളേജ് ബസിന്റെ എഞ്ചിന്‍ പൊട്ടിത്തെറിച്ചാണ് മെക്കാനിക് മരിച്ചത്. സംഭവത്തില്‍ തിരുവല്ല സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഐഎച്ച്ആര്‍ഡി കോളേജിലെ ബസിന്റെ എഞ്ചിനാണ് പൊട്ടിത്തെറിച്ചത്. ബസിന്റെ തകരാര്‍ പരിഹരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.




