10 November, 2025 10:01:20 AM


നിയന്ത്രണംവിട്ട മിനിലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറി; ഡ്രൈവർക്ക് പരിക്ക്



തിരുവല്ല: നിയന്ത്രണം നഷ്ടപ്പെട്ട മിനി ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. കാൽ കുടുങ്ങിയ നിലയിൽ ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ അഗ്നി ശമനസേന എത്തി രക്ഷപ്പെടുത്തി. തിരുവല്ല – നാലുകോടി റോഡിൽ പെരുംതുരുത്തി റെയിൽവേ ഗേറ്റിനു സമീപം ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. 

കെഎസ്ഇബിയുടെ സാധനസാമഗ്രികളും കയറ്റിവന്ന മിനിലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി ഓടിച്ചിരുന്നത് തൃശ്ശൂർ സ്വദേശി ഗിരീഷ്(34) ആണ്. തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നും എത്തിയ അഗ്നിശമനസേന ഉദ്യോഗസ്ഥർ ചേർന്ന് ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് ലോറിയുടെ മുൻവശം മുറിച്ചുമാറ്റി ഗിരീഷിനെ പുറത്ത് എടുക്കുകയായിരുന്നു.

നാലുകോടി ഭാഗത്തുനിന്നും വാഹനം ഓടിച്ചു വരവേ റെയിൽവേ ഗേറ്റ് അടഞ്ഞുകിടക്കുന്നത് കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം വൈദ്യുത പോസ്റ്റിൽ ഇടിച്ചാണ് അപകടം സംഭവിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാലിന് ഗുരുതര പരിക്കേറ്റ ഗിരീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

തിരുവല്ലയിൽ നിന്നുള്ള സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സതീഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ദിനുരാജ്, അനിൽകുമാർ, രാംലാൽ, ഷിബിൻ രാജ്, മുകേഷ്, ഷിജു, ആകാശ്, ഹോം ഗാർഡ്മാരായ അനിൽകുമാർ, ലാലു എന്നിവരും ചങ്ങാനാശേരി നിലയത്തിൽ നിന്നുള്ള സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിയാസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മനോജ്‌, റിനു, മനുകുട്ടൻ, ജസ്റ്റിൻ എന്നിവരുടെ നേതൃത്വതിലായിരുന്നു രക്ഷാപ്രവർത്തനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 303