04 February, 2024 07:40:54 PM
ബൈക്കപകടത്തില്‍ പരിക്കേറ്റ ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ചു

ആലപ്പുഴ:  ബൈക്കപകടത്തില്‍ പരിക്കേറ്റ ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ചു. ചേര്‍ത്തല വീരമംഗലം വൈഷ്ണവത്തില്‍ ജയകുമാര്‍ (52) ആണ് മരിച്ചത്. ചേര്‍ത്തല-അരൂക്കുറ്റി റോഡില്‍ വടുതല പുത്തന്‍ പാലത്തിന് സമീപത്തുവെച്ച് ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. 
വെളുപ്പിന് ജോലിക്കുപോകുമ്പോള്‍ ജയകുമാര്‍ ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെനിന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. 
ചന്തിരൂരിലെ ഹോട്ടല്‍ ജീവനക്കാരന്‍ ആയിരുന്നു. ഭാര്യ: ബിന്ദു. മക്കള്‍: ഗോപിക, ഗ്രീഷ്മ.
                    
                                
                                        


