01 November, 2025 04:58:42 PM


പത്തനംതിട്ടയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസുകാരന്‍ മരിച്ചു



പത്തനംതിട്ട: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ ശ്വാസംമുട്ടി മരിച്ചു. പന്നിക്കുഴി സ്വദേശിയായ സജിയുടെ മകന്‍ സായി ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. പാല്‍ കൊടുത്ത ശേഷം കുഞ്ഞിനെ ഉറക്കാനായി കിടത്തി. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം നോക്കിയപ്പോള്‍ കുഞ്ഞ് അനങ്ങാണ്ട് കണ്ട രക്ഷിതാക്കള്‍ ഉടന്‍ തന്നെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കുഞ്ഞിനെ കൊണ്ടുപോയി. അവിടെ നിന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, ചികില്‍സയ്ക്കിടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കുഞ്ഞിന്റെ മൃതശരീരം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രക്ഷിതാക്കള്‍ പറഞ്ഞത് തന്നെയാണോ യഥാര്‍ഥ സംഭവം എന്ന് പോലിസ് പരിശോധിച്ച് വരികയാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 925