29 October, 2025 03:00:21 PM


ചട്ടുകം വെച്ച് പൊള്ളിച്ചു; പത്തനംതിട്ടയിൽ 12 വയസുകാരനോട് അച്ഛന്റെ ക്രൂരത



പത്തനംതിട്ട: പത്തനംതിട്ടയിൽ 12 വയസ്സുകാരനായ മകനോട് അച്ഛൻ ക്രൂരത കാട്ടിയതായി പരാതി. കുട്ടിയെ ചട്ടുകം വെച്ച് പൊള്ളിക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തതായി കണ്ടെത്തി. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് പോലീസ് പിതാവിനെതിരെ കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തിരിക്കുകയാണ്. കുട്ടിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഈ സാഹചര്യത്തിൽ, കുട്ടിയുടെ സംരക്ഷണ ചുമതല അമ്മയ്ക്ക് കൈമാറുന്ന കാര്യം CWC പരിഗണിക്കുന്നുണ്ട്. പോലീസ് സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 945