27 October, 2025 05:53:57 PM
ഹരിപ്പാട് ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് മറിഞ്ഞ് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. കൊച്ചുപോച്ചയിൽ പൊടിയന്റെ ഭാര്യ ലളിത ആണ് മരിച്ചത്. 63 വയസായിരുന്നു. ദേശീയപാതയിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിക്ക് സമീപമായിരുന്നു അപകടം ഉണ്ടായത്. ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിന് മുൻപിൽ ഉണ്ടായിരുന്ന വാഹനം പെട്ടെന്ന് നിർത്തിയതിനെ തുടർന്ന് വാഹനം മറിയുകയായിരുന്നു.




