09 October, 2025 12:05:52 PM


മോഷണക്കുറ്റം ആരോപിച്ച് മര്‍ദനം; 50കാരന്‍റെ മരണം ആള്‍ക്കൂട്ടകൊലപാതകം; ഒരാള്‍ അറസ്റ്റില്‍



ആലപ്പുഴ: കായംകുളത്ത് അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് 50 വയസുകാരന്‍ മരിച്ചു. ചേരാവള്ളി കുന്നത്ത് കോയിക്കല്‍ കിഴക്ക് സജി എന്ന ഷിബു ആണ് മരിച്ചത്. അയല്‍വാസി വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണകുറ്റം ആരോപിച്ചായിരുന്നു മര്‍ദ്ദനം. വിഷ്ണുവിന്റെ മകളുടെ സ്വര്‍ണം സജി മോഷ്ടിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന്റെ പേരില്‍ ഇന്നലെ രാത്രി സജിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. സംഘര്‍ഷത്തിനിടെ സജി കുഴഞ്ഞുവീഴുകയായിരുന്നു. സജി ഹൃദ്രോഗി ആയിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്. സംഭവത്തില്‍ വിഷ്ണുവിന്റെ അമ്മയേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K