04 October, 2025 12:21:49 PM
പുന്നപ്രയിൽ സൈക്കിളിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസുകാരൻ മരിച്ചു

ആലപ്പുഴ: പുന്നപ്രയില്‍ സൈക്കിളില്‍ കാറിടിച്ച് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. നീര്‍ക്കുളം വെളിമ്പറമ്പില്‍ അബ്ദുസലാമിന്റെ മകന്‍ സഹല്‍ (8)ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പുന്നപ്ര ജംങ്ഷന്‍ സംമീപമായിരുന്നു അപകടം. സഹോദരിയോടൊപ്പം സൈക്കിളില്‍ സഞ്ചരിക്കവെ നിയന്ത്രണം വിട്ട കാര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ രണ്ടുപേരെയും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ ചികില്‍സയിലായിരിക്കെ സഹല്‍ മരിച്ചു. പുന്നപ്ര ജെബിഎസ് സ്‌ക്കൂളിലെ വിദ്യാര്‍ഥിയായിരുന്നു സഹല്‍.