03 October, 2025 04:03:39 PM


കെ.എസ്.ആര്‍.ടിസി ബസ് ഡിവൈഡറിൽ ഇടിച്ചു കയറി; നിരവധി പേർക്ക് പരിക്ക്



ചേർത്തല: ചേർത്തല പട്ടണക്കാട് ദേശീയപാതയിൽ കെ.എസ്.ആര്‍.ടിസി ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് പട്ടണക്കാട് പൊലീസ് സ്റ്റേഷന് സമീപം ദേശീയ പാത നിർമ്മാണ സ്ഥലത്തെ ഡിവൈഡറിലേക്ക് ബസ് ഇടിച്ചു കയറിയത്. 

ബസ്സിലുണ്ടായിരുന്ന യാത്രക്കാർക്കാണ് പരുക്കേറ്റത്. ഇവരെ ഉടൻതന്നെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ കൂടാതെ മറ്റുള്ളവരുടെ പരിക്കുകൾ നിസ്സാരമാണ്. അപകടം നടന്ന സ്ഥലം നിർമ്മാണ മേഖലയായതിനാൽ ഗതാഗതക്കുരുക്ക് പതിവായതും റോഡിന് വീതി കുറഞ്ഞതുമായ പ്രദേശമാണ്. നിർമ്മാണ സ്ഥലത്തെ ഡിവൈഡറിലേക്ക് ബസ് ഇടിച്ചുകയറിയത് വലിയൊരു ദുരന്തം ഒഴിവായതിന് കാരണമായെന്ന് ദൃക്സാക്ഷികൾ പറയുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 956