03 October, 2025 01:00:38 PM


അരൂർ റെയിൽവേ സ്റ്റേഷന് സമീപം യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ



ആലപ്പുഴ: അരൂർ റെയിൽവേ സ്റ്റേഷന് സമീപം 19 വയസ്സുള്ള യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ധർമ്മേക്കാട് രതീഷിന്റെ മകൾ അഞ്ജനയാണ് മരിച്ചത്. മരണത്തിൽ ദുരൂഹത ആരോപിച്ചുകൊണ്ട് കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.അരൂർ പഞ്ചായത്ത് 17-ാം വാർഡിൽ ധർമ്മേക്കാട് സ്വദേശിനിയാണ് അഞ്ജന. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് അരൂർ റെയിൽവേ സ്റ്റേഷൻ സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂ. ബന്ധുക്കൾ നൽകിയ പരാതി പൊലീസ് സ്വീകരിച്ചിട്ടുണ്ട്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K