30 September, 2025 09:35:26 AM
പുന്നമടയിൽ ഹൗസ്‌ബോട്ടിൽ നിന്ന് കാൽവഴുതി കായലിൽ വീണ് യുവാവ് മരിച്ചു

ആലപ്പുഴ: പുന്നമടയില്‍ ഹൗസ് ബോട്ടില്‍ നിന്ന് കായലിലേക്ക് വീണ് യുവാവ് മരിച്ചു. കൊല്ലം തൃക്കരുവ സ്വദേശി രാജേഷ്(36) ആണ് മരിച്ചത്. സ്റ്റാര്‍ട്ടിംഗ് പോയിന്റിന് സമീപം ഇന്ന് പുലര്‍ച്ചെ ആണ് സംഭവം. 'സാന്റ മരിയ' എന്ന ബോട്ടില്‍ നിന്നാണ് യുവാവ് വെള്ളത്തില്‍ വീണത്. നൈറ്റ് സ്റ്റേയ്ക്കായി ബോട്ട് കെട്ടിയിട്ടിരുന്നതായിരുന്നു. ബോട്ടിന്റെ മുന്‍വശത്തുനിന്നും യുവാവ് കാല്‍വഴുതി വെള്ളത്തില്‍ വീണാണ് അപകടമുണ്ടായത്.