11 June, 2025 07:37:38 PM
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു

കോട്ടയം: കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്‌നോളജിക്ക് കീഴിലുള്ള കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് കോളജില്‍ ഇന്റീരിയര്‍ ഡിസൈനിങ്ങ് ആന്‍ഡ് ഫര്‍ണിഷിങ്ങിലുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി എം. ആര്‍ക് യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം ജൂണ്‍ 25ന് വൈകീട്ട് അഞ്ചുമണിക്കു മുമ്പായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി, കിഴുന്ന പി.ഒ., തോട്ടട കണ്ണൂര്‍-7എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ നല്‍കാം. വിശദവിവരത്തിന് ഫോണ്‍: 8281574390, 0497-2965390.