15 August, 2026 01:27:59 PM


ഓണപ്പരീക്ഷയില്‍ മാറ്റം; ഓഗസ്റ്റ് 21ലെ എട്ടാം ക്ലാസ് പരീക്ഷ മാറ്റി



തിരുവനന്തപുരം: ഓണാഘോഷ ദിവസം സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്ല. ഓഗസ്റ്റ് 21ലെ 8ാം ക്ലാസ് പരീക്ഷ അവധിക്കുശേഷം നടക്കും. പരീക്ഷ മാറ്റണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. ഓഗസ്റ്റ് 21നായിരുന്നു ഓണാഘോഷവും ഓണാവധിക്കായി സംസ്ഥാനത്തെ സ്‌കൂളുകള്‍ അടയ്ക്കാനും തീരുമാനിച്ചത്. ഓണാഘോഷത്തിനിടെ എങ്ങനെ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും എന്നായിരുന്നു ഉയര്‍ന്ന ആശങ്ക. എന്നാല്‍ പരീക്ഷ മാറ്റിയതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണാഘോഷത്തിന്റെ ഭാഗമാകാം.

ഓഗസ്റ്റ് 22 മുതല്‍ 30 വരെയാണ് സര്‍ക്കാര്‍ ഓണാവധി പ്രഖ്യാപിച്ചത്. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകള്‍ ഓഗസ്റ്റ് 13ന് ആരംഭിച്ച് 20ന് കഴിയും. 21നാണ് ഓണാഘോഷം. അന്ന് ഓണാവധിക്കായി അടയ്ക്കുകയും ചെയ്യും. ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31നാണ് വിദ്യാലയങ്ങള്‍ തുറക്കുക. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ 10 ദിവസം അവധിയില്ല. ഒന്‍പത് ദിവസമേ ഓണം അവധി നല്‍കിയിട്ടുള്ളൂ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 918